കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

rain

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് ഇടുക്കിയിലും വടക്കന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെയും ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ പെയ്താല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top