മഴ കുറഞ്ഞു; തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തില്ല

കൊല്ലം: കിഴക്കന്‍മേഖലയില്‍ മഴ കുറഞ്ഞതോടെ കൊല്ലത്ത് തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തില്ല. പുനലൂര്‍ ഉള്‍പ്പെടെയുളള താഴ്ന്ന പ്രദേശങ്ങളില്‍ കല്ലടയാറില്‍ നിന്ന് വെളളം കയറിയിട്ടുണ്ട്. നിലവില്‍ ഒന്നരമീറ്ററാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതെങ്കിലും കല്ലടയാറിന് സമീപമുളളവര്‍ ജാഗ്രത പാലിക്കണം.

അതേസമയം, കരുനാഗപ്പളളി അഴീക്കലില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം തൃക്കുന്നപ്പുഴയില്‍ നിന്ന് ലഭിച്ചു. ദേവീപ്രസാദം വളളത്തിലെ തൊഴിലാളി അഴീക്കല്‍ സ്വദേശി രാഹുല്‍ കഴിഞ്ഞ പതിമൂന്നിനാണ് കടലില്‍ വീണത്.

കൊട്ടാരക്കര നെല്ലിക്കുന്നത്തു നിന്ന് കാണാതായ നാടോടി ബാലന്റെ മൃതദേഹം ഓടനാവട്ടത്തിന് സമീപമുളള തോട്ടില്‍ നിന്ന് കണ്ടെത്തി. മൈസുരു സ്വദേശികളായ വിജയ് മഞ്ജു ദമ്പതികളുടെ മൂന്നുവയസുകാരന്‍ രാഹുലാണ് മരിച്ചത്. തോടിന് സമീപമുളള കടത്തിണ്ണയില്‍ ഉറങ്ങുന്നതിനിടെ വെളളിയാഴ്ച രാത്രിയിലാണ് കുഞ്ഞിനെ കാണാതായത്.

 

Top