rain predited smart umberlla

ലണ്ടന്‍: ചൂടുകാലമാണ്.പൊള്ളുന്ന വെയിലില്‍ പുറത്തിറങ്ങണമെങ്കില്‍ കുട നിവര്‍ത്താതെ വയ്യ. ഈ ചൂടില്‍ മനം കുളിര്‍പ്പിക്കാന്‍ ഒന്നു മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരില്ല. പക്ഷെ, മഴ പെയ്താല്‍ ആകെ അലങ്കോലമാകും. ഇനി മഴ പെയ്യുന്നത് മുന്‍കൂട്ടി അറിയാന്‍ സാധിച്ചാലോ? ഫ്രാന്‍സിലെ കമ്പനിയാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. ‘ഊമ്പ്രല്ല’ എന്ന പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട് കുട മഴ പ്രവചിക്കുക മാത്രമല്ല, കുട എവിടെയെങ്കിലും വെച്ച് മറന്ന് പോയാല്‍ ഓര്‍മിപ്പിക്കുകയും ചെയ്യും.

അന്തരീക്ഷത്തിലെ മര്‍ദ്ദം, ഈര്‍പ്പം, താപനില, പ്രകാശം എന്നിവയെ അടിസ്ഥാനമാക്കി കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ മഴയുടെ സാന്നിധ്യം പ്രവചിക്കുന്നു. 15 മിനിട്ടിനുള്ളില്‍ മഴയുണ്ടാകുമോ എന്ന് ബ്ലൂടൂത്ത് വഴി ഘടിപ്പിച്ചിരിക്കുന്ന ഫോണില്‍ അറിയിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഫോണും കുടയും തമ്മില്‍ ആശയവിനിമയം നടത്തുന്നത്.

കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറും കുടയുടെ മുകളിലുള്ള ക്യാമറയും കാലാവസ്ഥ വിവരങ്ങള്‍ പിടിച്ചെടുക്കുന്നു. മഴയുടെ മുന്നറിയിപ്പ് ഫോണ്‍കോളായിത്തന്നെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫോണിലെത്തും. സിന്തറ്റിക് ഫൈബര്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട് കുട നിര്‍മിച്ചിരിക്കുന്നത്. കാറ്റിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതായിരിക്കും ഊമ്പ്രല്ല എന്നാണ് കമ്പനി പറയുന്നത്.

Top