മഴ ശക്തം; മോദി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാല് മണിക്കൂര്‍

ദെഹ്റാദൂണ്‍: മഴ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ കുടുങ്ങിയത് നാല് മണിക്കൂര്‍. ഇന്ന് രാവിലെയാണ് ഉത്തരാഖണ്ഡിലെ ദഹ്‌റാദൂണ്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി ശക്തമായ മഴയെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും സഹകരണമേഖലയിലും 3400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനത്തിനായാണ് മോദി ഉത്തരാഖണ്ഡില്‍ എത്തിയത്.

തുടര്‍ന്ന് 11 മണിയോടെ അദ്ദേഹം ജിം കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലേക്ക് ഹെലികോപ്റ്ററില്‍ യാത്രയായി. കാലാഗര്‍ വന്യജീവി സങ്കേതത്തില്‍ ഹെലികോപ്റ്ററിങ്ങുന്ന അദ്ദേഹം പിന്നീട് ജിം കോര്‍ബറ്റിലെക്ക് യാത്ര തിരിക്കും. കടുവ സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബറ്റില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വൈകിട്ട് മൂന്ന് മണിക്ക് രുദ്രപൂരില്‍ നടക്കുന്ന ചടങ്ങില്‍ 3400 കോടിയുടെ രാജ്യത്ത ആദ്യത്തെ ഇന്റ്രഗ്രേറ്റഡ് സഹകരണ വികസന പ്രൊജക്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

Top