ജല നിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം ബുധനാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

പാലക്കാട്: വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയില്‍ മലമ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ ഷട്ടറുകള്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ തുറക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍വരെയാണ് ഉയര്‍ത്തുക.ജലക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്.

113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Top