ശക്തമായ ഇടിമിന്നൽ: യുപിയിൽ 19 മരണം

lightning

ലഖനൗ: യു.പിയിൽ വിവിധയിടങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ 19 മരണം. 48 പേർക്ക് പരിക്കേറ്റു. മൈൻപുരിയിൽ ആറുപേരും എതിലും കാസ്ഗഞ്ചിലും മൂന്ന് പേർവീതവും മൊറാദാബാദ്, പിലിഭിട്ട്, ഗാസിയാബാദ്, സംബാൽ തുടങ്ങിയ ഇടങ്ങളിലാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടി മഴയുണ്ടായത്.

Top