മഴ ശക്തം; സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 1142 പേര്‍

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 17 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോള്‍ 1142 പേരാണ് അഭയം തേടിയിരിക്കുന്നത്.

മൂന്നാറിലും കുളമാവിലും മണ്ണിടിച്ചിലില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വരും ദിവസങ്ങളിവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Top