മഴ ഏറിയും കുറഞ്ഞും രണ്ടാഴ്ച തുടരാൻ സാധ്യത

പാലക്കാട് : സംസ്ഥാനത്ത് മഴ ഏറിയും കുറഞ്ഞും രണ്ടാഴ്ച വരെ തുടരാൻ സാധ്യതയെന്ന് റിപ്പോർട്ട്‌. ഈ സമയത്തു പതിവില്ലാത്ത മഴ കൃഷിമേഖലയിൽ അടക്കം പലയിടത്തും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കൻ ജില്ലകളേക്കാൾ തെക്കൻ പ്രദേശത്തായിരിക്കും വരുംദിവസം മഴ കൂടുതലെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പറയുന്നു. ഇതേ‍ാടെ‍ാപ്പം സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പേ‍ാഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നു.

ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീളുന്ന വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്ന മാ‍ഡം–ജൂലിയൻ ആന്ദേ‍ാളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയിൽ കിഴക്കേ‍ാട്ട് സഞ്ചരിക്കുകയാണ്.ഇത് ശരാശരി 60 ദിവസം വരെ നീണ്ടുനിൽക്കുമെന്നു കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. നിശ്ചിത കാലയളവിനുള്ളിൽ ഈ പ്രതിഭാസം ഒരു ഘട്ടം പൂർത്തീകരിച്ചു തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തി സജീവമാകും. ഈ പ്രവാഹമാണ് ഇപ്പേ‍ാഴുള്ള കാലാവസ്ഥാ മാറ്റത്തെ പ്രധാനമായി സ്വാധീനിച്ചത്.

Top