മഴ; ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടി-20 റദ്ദാക്കി

സ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം റദ്ദാക്കി. മഴയെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയത്. 15.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 131 റണ്‍സ് എടുത്തുനില്‍ക്കെ മഴ പെയ്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചിരുന്നു.

49 റണ്‍സ് നേടി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെല്ലാം തുടക്കം ലഭിച്ചു. ഓസ്‌ട്രേലിയക്കായി ആഷ്ലി ഗാര്‍ഡ്‌നര്‍ 2 വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. സ്മൃതിയും ഷഫാലിയും അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യ കുതിച്ചു. 31 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് നാലാം ഓവറിലാണ് അവസാനിക്കുന്നത്.

സ്മൃതി മന്ദനയെ (17) ഹന്ന ഡാര്‍ലിംഗ്ടണിന്റെ കൈകളിലെത്തിച്ച ആഷ്ലി ഗാര്‍ഡ്‌നര്‍ ഓസ്‌ട്രേലിയക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ തന്നെ ഷഫാലി വര്‍മ്മയും (18) മടങ്ങി. യുവതാരത്തെ ജോര്‍ജിയ വെയര്‍ഹാം പിടികൂടുകയായിരുന്നു. മൂന്ന് ബൗണ്ടറികളുമായി ഹര്‍മന്‍പ്രീത് കൗര്‍ (12) വളരെ വേഗത്തില്‍ ഇന്നിംഗ്‌സ് ആരംഭിച്ചെങ്കിലും സോഫി മോളിന്യുവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.

 

Top