യുഎഇയില്‍ ബുധനാഴ്ച വരെ മഴ; എമിറേറ്റുകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു

അബുദബി: യുഎഇയില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിലായിരിക്കും മഴ കൂടുതല്‍ ശക്തമാവുകയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അബുദബി, ദുബായ്, ഷാര്‍ജ, അജ്മാന്‍ തുടങ്ങി വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഴയുടെ പശ്ചാത്തലത്തില്‍ വിവിധ എമിറേറ്റുകളിലെ പൊലീസ് സേന പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ പൊടിക്കാറ്റും വീശിയടിക്കും. രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുന്നതിനൊപ്പം പുലര്‍ച്ചെയും രാവിലെയും മുടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top