സംസ്ഥാനത്ത് ശക്തമായ മഴ, ആറുജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂർ , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങഴിൽ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ രാത്രി ശക്തമായി മഴ പെയ്തു. തീക്കോയി, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്ത് പരിധികളിൽ മീനച്ചിലാർ പലയിടത്തും കരകവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു .പുലർച്ചെ 2 മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി.നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top