കനത്ത മഴയില്‍ മണ്ണിടിഞ്ഞു; വാഗമണ്ണില്‍ ഗതാഗതം തടസ്സപ്പെട്ടത് ഒന്നര മണിക്കൂര്‍

വാഗമണ്‍; കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വാഗമണ്ണില്‍ ഗതാഗതം തടസ്സപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഒന്നര മണിക്കൂറിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. അതേ സമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസവും ശക്തമായ മഴയാണ് മധ്യകേരളത്തിലുള്‍പ്പെടെ ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Top