ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ രണ്ടു ദിവസത്തേയ്ക്ക് യെല്ലോ അലര്‍ട്ട്

heavyrain

ഇടുക്കി: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ രണ്ടു ദിവസത്തേയ്ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top