Rain-hit Chennai back to normalcy, school and colleges reopen today

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി അടച്ചിട്ടിരുന്ന തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന 24 സ്‌കൂളുകള്‍ ഒഴികെയുള്ളവയാണ് ഇന്ന് തുറന്നത്. തമിഴ്‌നാട്ടില്‍ പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.

മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 176ല്‍ എത്തി. 940 കോടിയുടെ ദുരിതാശ്വാസ ഫണ്ട് കേന്ദ്രം തമിഴ്‌നാടിനായി അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യപ്രകാരം നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര നിരീക്ഷക സംഘം ഇന്ന് തമിഴ്‌നാട്ടിലെത്തും.പ്രധാന ദുരിതബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍ ജില്ലകളില്‍ രണ്ട് ദിവസം കേന്ദ്രസംഘം പരിശോധന നടത്തും.

അതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. 8500 കോടി രൂപയുടെ നഷ്ടമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. അതേ സമയം 2000 കോടിയുടെ പാക്കേജ് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്.

Top