കേന്ദ്രം ഒപ്പമുണ്ടെന്ന്; എല്ലാ സഹായങ്ങളും വച്ചുനീട്ടി മുഖ്യനെ വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതിതീവ്രമഴയും ഉരുള്‍പൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മഴക്കെടുതിയില്‍ ഇതുവരെ 22 പേരുടെ മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

Top