മഴക്കെടുതി; കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

നേരത്തെ, മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ എംജി യൂണിവേഴ്‌സിറ്റിയും, പി.എസ്.സിയും എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു. ഒക്ടോബര്‍ 21 , ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഒക്ടോബര്‍ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബര്‍ 30-ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.

Top