മഴ പിന്‍വാങ്ങിയതോടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ–പാക്ക് പോരാട്ടം പുനരാരംഭിച്ചു

ബെര്‍മിങ്ഹാം: മഴ പിന്‍വാങ്ങിയതോടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ–പാക്ക് പോരാട്ടം പുനരാരംഭിച്ചു

ഇന്ത്യ ബാറ്റിങ് തുടരുന്നതിനിടെ കളി നിര്‍ത്തിവയ്ക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 9.5 ഓവറില്‍ 46 റണ്‍സെടുത്തിരുന്നു.

ഒന്നാം ഓവറില്‍ 0, രണ്ടാം ഓവറില്‍ മൂന്ന്, മൂന്നാം ഓവറില്‍ രണ്ട്, നാലാം ഓവറില്‍ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളില്‍ ഇന്ത്യയുടെ പ്രകടനം.

ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും ആര്‍.അശ്വിനും രഹാനെയും കളിക്കില്ല. സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കും ടീമിലില്ല.

Top