മഴ; ഇംഗ്ലണ്ട് ശ്രീലങ്ക മൂന്നാം ഏകദിനം ഉപേക്ഷിച്ചു

cricket

ബ്രിസ്‌റ്റോല്‍: ഇംഗ്ലണ്ട് ശ്രീലങ്ക മൂന്നാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ശ്രീലങ്കയുടെ ബാറ്റിംഗ് കഴിഞ്ഞയുടനെയാണ് മഴയെത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയാണ് പരമ്പരയുടെ താരം. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 41.1 ഓവറില്‍ 166ന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് നേടിയ ടോം കറനാണ് ലങ്കയെ തകര്‍ത്തത്. പുറത്താവാതെ 48 റണ്‍സ് നേടിയ ദസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. പാകിസ്ഥാനെതിരെ ഏകദിന ടി20 പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുന്നിലുള്ളത്. ശ്രീലങ്ക ഇന്ത്യയെ നേരിടും.

Top