മഴക്കെടുതി; കോഴിക്കോട് ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: മഴക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.

മഴ ശമിച്ചെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ പലയിടങ്ങളിലായി അനേകം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ് കഴിയുന്നത്.

Top