മഴ; തൃശൂരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി രൂക്ഷം. തീരദേശ മേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി. 250 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. തീരദേശ മേഖലകളില്‍ നൂറു കണക്കിന് വീടുകള്‍ വാസയോഗ്യമല്ലാതായി.

നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. കൂടല്‍ മണിക്യ ക്ഷേത്രത്തിലെ കുട്ടന്‍ കുളത്തിന്റെ ഭിത്തി തകര്‍ന്നു വീണു. ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമാക്കി.

 

Top