സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ ഇന്ന് കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യകേരളത്തിലും – വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തോടെ മഴ ശമിച്ചേക്കും. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല.

 

Top