വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരോഴുക്ക് കുറഞ്ഞു ; ബാണാസുരസാഗറിന്‍റെ ഷട്ടറുകള്‍ ഇനി ഉയര്‍ത്തില്ല

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് ദിവസമായി ശക്തമായി തുടരുന്ന മഴ കുറഞ്ഞു. വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരോഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇനി തുറന്നേക്കില്ല. വയനാട്ടിലേക്കുള്ള രണ്ടു ചുരത്തിലും കോഴിക്കോട് മൈസൂര്‍ ദേശിയപാതയിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മൂന്നു മീറ്ററായി ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ രാത്രിയില്‍ വൃഷടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ അതുപേക്ഷിച്ചു. ഇപ്പോള്‍ 255 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.

ജില്ലയില്‍ 25 പുതിയ ദുരിതാശ്യാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരി മാനന്തവാടി താലൂക്കുകളിലെ ചിലയിടങ്ങളില്‍ മാത്രമാണ് മഴ പെയ്യുന്നത്.

ബീച്ചനഹള്ളി ഡാമില്‍ നിന്നും ജലം തുറന്നു വിട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. കേരളത്തിലേക്കുള്ള വാഹനങ്ങള്‍ മുത്തങ്ങയില്‍ നിന്നും കര്‍ണാടകം ഗുണ്ടല്‍ പേട്ടയില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചു വിടുകയാണ്. 148 ദുരിതാശ്വാസ ക്യാമ്പുകളിലായി 19063 പേര്‍ കഴിയുന്നുണ്ട്.

Top