മഴ; ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം വൈകും

ഴ മൂലം കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇന്ന് ആരംഭിക്കേണ്ട ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം വൈകും. ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് സന്നാഹ മത്സരം നടക്കുക. ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പരിക്കില്‍ നിന്ന് മോചിതനായ വിജയ് ശങ്കര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കേദാര്‍ ജാദവ് ഇന്നും കളിക്കുന്നില്ല.

സോഫിയ ഗാര്‍ഡന്‍സില്‍ തന്നെ നടക്കാനിരുന്ന ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.അന്ന് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലായിരുന്നു മത്സരം

Top