മഴയും മണ്ണിടിച്ചിലും; മംഗളൂരു-ബംഗളൂരു പാതയിലെ ട്രെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ബംഗളൂരു: കനത്ത മഴയും മണ്ണിടിച്ചിലും കാരണം മംഗളൂരു-ബംഗളൂരു പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. റെയില്‍ പാളത്തില്‍ മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. സെപ്റ്റംബര്‍ 15 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.

ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒമ്പത് എന്നീ തീയതികളില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതാണ്. യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ ട്രെയിന്‍ സെപ്റ്റംബര്‍ 8,15 തീയതികളില്‍ ഓടുന്നതായിരിക്കും.

Top