ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു

വയനാട്: മഴയുടെ ശക്തി കുറഞ്ഞതോടെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.

265 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയ ഷട്ടറുകള്‍ ഇന്ന് 30 സെന്റീമീറ്ററായാണ് താഴ്ത്തിയിരിക്കുന്നത്. ഇതോടെ പനമരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വെള്ളമിറങ്ങി കഴിഞ്ഞു. പനമരം പുഴയോടു ചേര്‍ന്നുള്ള കീഞ്ഞുകടവ്, പരക്കുനി, പാലുകുന്ന്, നീരട്ടാടി, കൊളത്താറ ഭാഗങ്ങളില്‍ ജലനിരപ്പ് ഏകദേശം ഒരടിയോളം തന്നെ കുറഞ്ഞിട്ടുണ്ട്.

മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ തോതില്‍ മാറ്റം വരുത്തുമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വെള്ളം പൂര്‍ണമായും ഇറങ്ങുന്നതിനു മുമ്പ് വീടുകളിലേക്ക് താമസം മാറ്റരുതെന്നും കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top