ശക്തമായ മഴ: അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ശക്തമായ അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചൂണ്ടക്കുളം ഊരിലെ കാര (50) ആണു മരിച്ചത്. കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെതുടര്‍ന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.

മരം വീണതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top