സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴയ്ക്ക് ശമനമായതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ സംസ്ഥാനത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. ഈ അലേർട്ടാണ് നിലവിൽ ഇടുക്കിയിൽ മാത്രമാക്കി ചുരുക്കിയിരിക്കുന്നത്.

ഇതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും പിൻവലിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top