സംസ്ഥാനത്തെ മഴ അലർട്ടുകൾ പിൻവലിച്ചു; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടുകൾ പിൻവലിച്ചു. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലർട്ടാണ് പിന്‍വലിച്ചത്. അതേസമയം, ഏപ്രിൽ 30 മുതൽ മെയ് 4 വരെ കേരളത്തിൽ 30-40 കീ.മി വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top