അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയും മഴയും, ശക്തമായ കാറ്റും; മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും സാധ്യത. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല.

സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി.

Top