പാലക്കാട് നെല്ലിയാമ്പതി മേഖലയില്‍ ശക്തിയാര്‍ജ്ജിച്ച് മഴ, മലമ്പുഴ അണക്കെട്ട് വീണ്ടും ഉയര്‍ത്തി

നെല്ലിയാമ്പതി: പാലക്കാട് വനമേഖലകളില്‍ കനത്ത മഴ തുടരുന്നു. എന്നാല്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയില്‍ കനത്ത മഴ തുടരുന്നു ഈ സാഹചര്യത്തില്‍ പോത്തുണ്ടി ഡാം തുടര്‍ന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതോടൊപ്പം തന്നെ മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാരതപുഴയുടെ തീരത്ത് ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാളയാര്‍ മലമ്പുഴ ഒഴുകിയെത്തുന്ന പാലം ഇനിയും ഷട്ടര്‍ ഉയര്‍ത്തിയാല്‍ വെള്ളത്തിനടിയില്‍ ആകും.

കൂടാതെ മലമ്പുഴ അകമല വാരത്തില്‍ ഇന്നലെ വലിയ രീതിയിലുള്ള ഉരുള്‍പൊട്ടല്‍ ഉണ്ടായി. തുടര്‍ന്നുള്ള മഴവെള്ള പാച്ചിലിലില്‍ ഒരു പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. രണ്ടാള്‍ പൊക്കത്തില്‍ മലവെള്ളം എത്തി എന്നാണ് നാട്ടുകാര്‍ പറയുന്നതും. വലിയ രീതിയിലുള്ള നാശ നഷ്ടമാണ് ജില്ലയില്‍ സംഭവിച്ചത്. ശിരുവാണി പുഴയില്‍ മഴക്കെടുതി തുടരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ജില്ലയില്‍ മഴ കനത്തത്.

Top