വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവനവുമായി റെയില്‍വെയര്‍ കുതിക്കുന്നു

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം പതിവില്‍ നിന്നും വ്യത്യസ്തമായി പഠനം ഓണ്‍ലൈനായാണ് ആരംഭിച്ചത്. സ്ഥിരതയാര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവന ലഭ്യത ഇന്ന് സമൂഹത്തിനു വളരെ അവശ്യ ഘടകമായി തീര്‍ന്നിരിക്കുന്നു ഗുണനിലവാരമുള്ള ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം എന്നത് പോലെ ഗുണനിലവാരമുള്ള ഇന്റര്‍നെറ്റ് ലഭ്യതയും പൗരന്റെ അവകാശമാണ് എന്ന നിലയിലേക്കാണ് നിലവില്‍ കാര്യങ്ങള്‍ മുന്നേറുന്നത്.

ഇന്ന് ഏറെക്കുറെ ‘വര്‍ക് ഫ്രം ഹോം’ ആളുകളുടെ ജീവിതചര്യ ആയി മാറി കഴിഞ്ഞു. തടസ്സങ്ങള്‍ ഇല്ലാത്ത അതിവേഗ ഇന്റര്‍നെറ്റിന് ഫൈബര്‍ ഒപ്റ്റിക്‌സ് കേബിളുകള്‍ നല്‍കി വരുന്ന വേഗതയും മികവും പലപ്പോഴും മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതാണ്.
വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യുവാനും,വീഡിയോ കോളുകള്‍, ഗെയിമിംഗ്, ഓണ്‍ലൈനായി പഠനം തുടങ്ങിയവയ്ക്ക്
വേഗതയോടൊപ്പം തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റും അത്യന്താപേക്ഷിതമാണ്.

തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് സേവനം മിതമായ നിരക്കില്‍ ലഭ്യമാകുമ്പോള്‍ അത് ഉപയോഗപെടുത്തുവാനും, വിജ്ഞാന വിപ്ലവത്തിന്റെ ഭാഗമാവാന്‍ നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രാപ്തരാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും കൂടിയാണ്. ഇവിടെയാണ് റയില്‍ടെല്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രസക്തി വെളിവാകുന്നത്, റെയില്‍ടെല്‍ , ഭാരത സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, സാധാരണ ജനവിഭാഗങ്ങള്‍ക് സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തില്‍ സ്ഥിരതയാര്‍ന്ന വേഗതയേറിയ ഇന്റര്‍നെറ്റ് രാജ്യത്തെ 5640ല്‍ അധികം റയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. റെയില്‍വയര്‍ വൈഫൈ ഇത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ സൗജന്യ പബ്ലിക് വൈഫൈ നെറ്റ്വര്‍ക്ക് ആണ്.

റെയില്‍ടെലിന്റെ ‘റെയില്‍വയര്‍’ ബ്രോഡ്ബാന്‍ഡ് സര്‍വിസ് ,വേഗതയും സ്ഥിരതയും മുന്‍ഗണനകള്‍ ആക്കിയിരിക്കുമ്പോഴും സാധാരണ ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാവുന്ന തരത്തിലുള്ള കുറഞ്ഞ നിരക്കിലാണ് സര്‍വ്വീസുകള്‍ നല്‍കുന്നത് എന്നതും ശ്രേദ്ധേയമാണ്.. ഓണ്‍ലൈന്‍ പഠന ആവശ്യത്തിനും വര്‍ക്ക് ഫ്രം ഹോം ആവശ്യക്കാര്‍ക്കും സേവന ലഭ്യതയ്ക്കായി www.railwire.co.in ല്‍ അപേക്ഷിക്കാവുന്നതാണ്.

Top