ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ. നവംബര്‍ 11-ന് നാഗര്‍കോവിലില്‍നിന്ന് മംഗളൂരു ജങ്ഷന്‍വരെ സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും. ഈ ട്രെയിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് (ചൊവ്വാഴ്ച ) രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 12-ന് മംഗളൂരുവില്‍നിന്ന് ചെന്നെയിലെ താംബരം വരെരെയും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗളൂരു ജങ്ഷനില്‍നിന്ന് ഞായറാഴ്ചച രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍ 06063) താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തും. കോഴിക്കോട് ഉച്ചയ്ക്ക് 1.37-ന് എത്തുന്ന ട്രെയിന്‍ 1.40-ന് യാത്ര പുനഃരാരംഭിക്കും. ഈ ട്രെയിനിലെ ടിക്കറ്റ് ബുക്കിങ് സൗകര്യം ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ടുമണി മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Top