ശാസ്താംകോട്ട പെരിയനാട് ട്രെയിന്‍ പാതയില്‍ ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം

train

തിരുവനന്തപുരം: ശാസ്താംകോട്ട പെരിയനാട് ട്രെയിന്‍ പാതയില്‍ ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.35 ന് പുറപ്പെടേണ്ട കൊല്ലംകോട്ടയം പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയതിനെ തുടര്‍ന്ന് കായംകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 9.30 നായിരുന്നു ട്രെയിന്‍ പുറപ്പെട്ടത്.

ഇന്നു കൊല്ലം ജംഗ്ഷനില്‍ നിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട കൊല്ലംഎറണാകും മെമു കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കിയതിനാല്‍ കായംകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 9.47 നായിരുന്നു പുറപ്പെട്ടത്. നാളെ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ ഒന്നിനു പുറപ്പെടേണ്ട തിരുവനന്തപുരംഹസ്‌റത്ത് നിസാമുദിന്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക.

Top