ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വെയുടെ പുതിയ മൊബൈല്‍ ആപ്പ്‌

mobile app

ബെംഗളൂരു: സീസണ്‍ ടിക്കറ്റുകളും ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാകും.

ആര്‍ വാലറ്റ്, പേ ടിഎം, മൊബിക്വിക് എന്നിവ വഴി ടിക്കറ്റ് തുക നല്‍കാം. ആര്‍ വാലറ്റില്‍ 100 രൂപ മുതല്‍ 5000 രൂപ വരെ നിക്ഷേപിക്കാം. പ്ലാറ്റ് ഫോം ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും ഉപയോഗിക്കാനാവുക. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ധാക്കാന്‍ സാധിക്കില്ല.

പുതിയ ആപ്ലിക്കേഷന്‍ വഴി യാത്രക്കാരന് പേപ്പര്‍ ടിക്കറ്റും പേപ്പര്‍ രഹിത ടിക്കറ്റും എടുക്കാനാകും. ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്ക് കീഴിലെ സ്റ്റേഷനുകളില്‍ മാത്രമേ പേപ്പര്‍ രഹിത ടിക്കറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യന്‍ റെയില്‍വേയുടെ ഏതു സ്റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കും പേപ്പര്‍ ടിക്കറ്റ് ഉപയോഗിക്കാം.

ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്ത ശേഷം ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യം നഷ്ടപ്പെട്ടാല്‍ ആപ്പിലെ ഷോ ടിക്കറ്റ് ഭാഗം ഇന്റര്‍നെറ്റ് ഇല്ലാതെയും പ്രവര്‍ത്തിക്കും. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ബുക്ക് ചെയ്ത ശേഷം മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കാനോ സാധിക്കില്ല.

യാത്രക്കാരന് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിവരങ്ങള്‍ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. ടിക്കറ്റ് പരിശോധനയ്ക്കു വരുമ്പോള്‍ യാത്രക്കാരന്‍ മൊബൈല്‍ ആപ്പിലെ ‘ഷോ ടിക്കറ്റ്’ ഭാഗം ചെക്കറെ കാണിച്ചാല്‍ മതി. എന്നാല്‍, പേപ്പര്‍ ടിക്കറ്റ് എടുക്കുന്നവര്‍ യാത്രയ്ക്കു മുമ്പായി ബുക്കിങ് വിവരങ്ങള്‍ സ്റ്റേഷനുകളിലെ കൗണ്ടറില്‍ കാണിച്ച് ടിക്കറ്റ് പ്രിന്റ് എടുക്കണം.Related posts

Back to top