ഓണത്തിരക്ക് കുറക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറക്കാന്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു.

ചെന്നെയില്‍നിന്ന് എറണാകുളത്തേക്ക് സ്പതംബര്‍ 8, 15, 22, 29 തീയതികളില്‍ പ്രത്യേക ട്രെയിന്‍ ഉണ്ടാകും.

എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സപ്തംബര്‍ 10, 17, 24, ഒക്ടോബര്‍ 1 തീയതികളില്‍ ട്രെയിന്‍ ഉണ്ടാകും.

ഇതുകൂടാതെ സപ്തംബര്‍ 1ന് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും (സുവിധ) സപ്തംബര്‍ 3ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിന്‍ ഓടിക്കും.

ആഗസ്റ്റ് 31ന് തിരുനല്‍വേലിയില്‍നിന്ന് മംഗലാപുരത്തക്കും സപ്തംബര്‍ 1ന് മംഗലാപുരത്തുനിന്ന് തിരുനല്‍വേലിയിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും.

സപ്തംബര്‍ 6ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും സപ്തംബര്‍ 7ന് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ ഉണ്ട്.

സപ്തംബര്‍ 1ന് സെക്കന്തരാബാദില്‍നിന്ന് കൊച്ചുവേളിയിലേക്കും സപ്തംബര്‍ 6ന് കൊച്ചുവേളിയില്‍നിന്ന് സെക്കന്തരാബാദിലേക്കും ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സപ്തംബര്‍ 1ന് മഹാരാഷ്ട്രയിലെ നന്ദേദില്‍നിന്ന് എറണാകുളത്തേക്കും സപ്തംബര്‍ 4ന് തിരിച്ച് നന്ദേദിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു.

Top