അമൃത എക്‌സ്പ്രസ്സ് ഇന്നു മുതല്‍ പൊള്ളാച്ചി വരെ ; പുറപ്പെടുന്ന സമയത്തിലും മാറ്റം

train

തിരുവനന്തപുരം : തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ഇന്നു മുതല്‍, മധുരയിലേക്ക് പോകാതെ പൊള്ളാച്ചിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ. ഈ മാസം 13 വരെയാണ് പൊള്ളാച്ചിയില്‍ യാത്ര അവസാനിപ്പിക്കുക.

തിരുവനന്തപുരം-ശാസ്താംകോട്ട ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമയം ക്രമീകരിക്കാനാണ് നടപടിയെന്നും റെയില്‍വേ അറിയിച്ചു.

അമൃത എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂര്‍ വൈകി രാത്രി 11 നും ഏഴ്, ഒമ്പത്, 11, 13 തീയതികളില്‍ ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30 നുമാകും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക.

ഈ ദിവസങ്ങളില്‍ കൊല്ലം-പെരിനാട് സ്റ്റേഷനില്‍ ട്രെയിന്‍ ഒരു മണിക്കൂറിലധികം പിടിച്ചിടും. മധുര-തിരുവനന്തപുരം(16344) അമൃത എക്സ്പ്രസ്സ് 8,10,14 തീയതികളില്‍ പൊള്ളാച്ചി സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

Top