ഷൊര്‍ണൂരില്‍ ജോലിക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

deadbody

പാലക്കാട്: ഷൊര്‍ണൂരില്‍ ജോലിക്കിടയില്‍ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലന്‍ ആണ് മരണപ്പെട്ടത്.

റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍-തൃശൂര്‍ പാതയിലാണ് സംഭവമുണ്ടായത്. ട്രെയിനിനടിയില്‍ കുടുങ്ങിപ്പോയ ഗോപാലനെ 80 മീറ്ററോളം വലിച്ചു കൊണ്ട് മുന്നോട്ടു പോയാണ് ട്രെയിന്‍ നിന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Top