ഇന്ന് രാത്രിയാടെ കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന്

കാസര്‍ഗോട്: ഇന്ന് രാത്രിയാടെ കൊങ്കണ്‍ പാതയില്‍ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുമെന്ന് റെയില്‍വേ.

മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ സമാന്തരപാതയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇനി പൂര്‍ത്തീകരിക്കാനുള്ളത് പാത ബലപ്പെടുത്തല്‍ ജോലികളാണ്.

മഴ പെയ്തില്ലെങ്കില്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോക്മാന്യതിലക് എക്‌സ്പ്രസ് ആയിരിക്കും ആദ്യം സര്‍വീസ് നടത്തുന്നത്.

അതേസമയം, പാത ഗതാഗതയോഗ്യമായില്ലെങ്കില്‍ യാത്രക്കാരെ മംഗളൂരുവില്‍ നിന്നും സൂറത്ത്കല്ലിലേക്ക് എത്തിക്കുവാന്‍ ബദല്‍ സൗകര്യം ഒരുക്കുമെന്നും റെയില്‍വേ അറിയിച്ചു.

Top