കനത്ത മഴയ്ക്ക് ശമനം; അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു.

റെയില്‍വേ സാങ്കേതിക വിഭാഗം ഫറൂഖ് പാലത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് റെയില്‍പാത തുറക്കാന്‍ തീരുമാനിച്ചത്.

കനത്ത മഴയില്‍ ട്രാക്കിലുള്‍പ്പെടെ വെള്ളം കയറുകയും പാലത്തിന് താഴെ മരങ്ങളും മറ്റ് വസ്തുക്കളും വന്നടിയുകയും ചെയ്തതോടെ ഗതാഗത സര്‍വ്വീസ് നിര്‍ത്താന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.ഇതോടെ മലബാറിലേക്ക് മധ്യകേരളത്തില്‍ നിന്നുള്ള തീവണ്ടി ഗതാഗതം സ്തംഭിച്ചു.

രണ്ട് ദിവസം നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം ഇന്ന് പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന് തകരാര്‍ ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Top