സംസ്ഥാനത്ത് പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് തിരിച്ചടി; ആവശ്യം ശക്തമാകുന്നു

RAILWAY

കോഴിക്കോട്: സംസ്ഥാനത്ത് പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് റെയില്‍വേ വികസനത്തിന് തിരിച്ചടി ഉണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ ആവശ്യം പത്ത് വര്‍ഷത്തിലേറെയായി കേരളം കേന്ദ്രത്തോട് ഉന്നയിക്കുന്നുണ്ടെങ്കിലും സോണിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്‍പ്പെടുന്നതും തിരുവന്തപുരം പാലക്കാട് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും പ്രത്യേക സോണ്‍ വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ പരിശോധിക്കുന്നതും തീരുമാനിക്കുന്നതും ചെന്നൈയിലാണ്. അതിനാല്‍ തന്നെ പൂര്‍ണമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്ന പരാതി വളരെ മുമ്പ് തൊട്ട് ഉള്ളതാണ്.

Top