railway – ticket – 145.76 arrest

ന്യൂഡല്‍ഹി: ജനുവരിവരെ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്രചെയ്ത 145.76 ലക്ഷം പേരെ പിടികൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 165.43 ലക്ഷമായിരുന്നുവെന്ന് ലോക് സഭ അറിയിച്ചു.

ടിക്കറ്റില്ലാതെ യാത്രചെയ്തവരില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 660.22 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 727.45കോടിയായിരുന്നുവെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്ഹ ലോക് സഭയില്‍ അറിയിച്ചു.

റെയില്‍ അധികൃതര്‍ സ്ഥിരമായും തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിതമായിട്ടുള്ള ടിക്കറ്റ് ചെക്കിങ്ങ് നടത്താറുണ്ട്. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര ഒഴിവാക്കാനായി പല നടപടികളും റെയില്‍വേ സ്വീകരിച്ചിട്ടുണ്ട്.

ടിക്കറ്റ് കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ടിക്കറ്റ് എടുക്കാതെ യാത്രചെയ്യുന്നത് ഒഴിവാക്കാനായി സാങ്കേതികമായ പല സംവിധാനങ്ങളും ടിക്കറ്റ് ലഭിക്കാനായി റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

Top