പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ 26 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവ് പിടികൂടി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഐലന്‍ഡ് എക്‌സ്പ്രസ് ട്രയിനില്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

26 കിലോ വരുന്ന കഞ്ചാവാണ് ആര്‍പിഎഫ് പിടികൂടിയത്. ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മറ്റ് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

 

Top