ഗാര്‍ഡിനെ കയറ്റാതെ മാവേലി എക്‌സ്പ്രസ്സ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടു

train

ചെറുവത്തൂര്‍: ഗാര്‍ഡ് കയറുന്നതിന് മുമ്പ് മാവേലി എക്‌സ്പ്രസ്സ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിട്ടു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ്സ് 12 മിനിട്ട് വൈകിയായിരുന്നു ചെറുവത്തൂരില്‍ എത്തിയത്. ലേഡീസ് കോച്ചിന്റെ പിറകിലുള്ള റൂമില്‍ നിന്ന് ഗാര്‍ഡ് ഇറങ്ങിയ ശേഷം ട്രെയിനിന്റെ പിറകുവശം പരിശോധിക്കുന്നതിന് ചെന്നിരുന്നു. എന്നാല്‍ ഗാര്‍ഡ് വയര്‍ലെസ് സന്ദേശം നല്‍കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.

ഗാര്‍ഡ് വിടരുത് കയറിയില്ല എന്ന് വയര്‍ലെസിലൂടെ വിളിച്ചുപറഞ്ഞിട്ടും വണ്ടി നിര്‍ത്താതായപ്പോള്‍ യാത്രക്കാരോട് ചങ്ങല വലിക്കാന്‍ വിളിച്ചു പറയുകയായിരുന്നു. എന്നാല്‍ അല്‍പദൂരം മുന്നോട്ടു പോയ ശേഷമാണ് ട്രെയിന്‍ നിര്‍ത്തിയത്. പിന്നീട് ഗാര്‍ഡ് കയറിയ ശേഷം സിഗ്‌നല്‍ നല്‍കി ട്രെയിന്‍ പുറപ്പെട്ടു.

Top