കേരളത്തിനായി മാറ്റിയ റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ടെസ്റ്റ് സെപ്തംബര്‍ നാലിന്‌

train

ന്യൂഡല്‍ഹി: പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് & ടെക്‌നീഷ്യന്‍ പരീക്ഷകള്‍ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി സെപ്തംബര്‍ നാലിന് നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്.

നേരത്തെ, പ്രളയക്കെടുതിയെ തുടര്‍ന്ന് 20, 21 തീയതികളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. 30,000 ത്തോളം പേര്‍ക്ക് ഹാജരാകാന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചതെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

കേരളത്തില്‍ പരീക്ഷാകേന്ദ്രം ലഭിച്ചവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തില്‍ നിന്നുള്ളവര്‍ക്കുമാണ് പരീക്ഷ മാറ്റിവച്ചത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് നേരത്തെ തീരുമാനിച്ച രീതിയില്‍ തന്നെ പരീക്ഷ നടന്നിരുന്നു. 66502 ഒഴിവുകളിലേക്കായി ഏതാണ്ട് 48 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

Top