റെയില്‍വെ പൊലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി എകെ 47 തോക്ക് തട്ടിയെടുത്തു

ഉജ്ജയിന്‍: അജ്ഞാതരായ ഒരു സംഘം റെയില്‍വെ പൊലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി എകെ 47 തോക്ക് തട്ടിയെടുത്തു. മധ്യപ്രദേശില്‍ ഉജ്ജയിനിലെ ബദ്‌നഗറിലായിരുന്നു സംഭവം.

ബദ്‌നഗറിലെ റെയില്‍വെ ട്രാക്കില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് ആര്‍പിഎഫുകാര്‍ക്ക് പരിക്കേറ്റു.

പത്തോളം പേര്‍ അടങ്ങുന്ന സംഘം പെട്ടെന്ന് പൊലീസുകാര്‍ക്കു നേരെ വരികയായിരുന്നു. കല്ലേറിനു തുടര്‍ന്ന് താഴെ വീണ തോക്കുമായി അക്രമി സംഘം രക്ഷപെട്ടു. തിരനിറച്ച തോക്കാണ് നഷ്ടപ്പെട്ടത്.

Top