റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

railway

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ കണക്കില്‍ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് 10 രൂപയിലേക്ക് മാറ്റിയതായി റെയില്‍വേ അറിയിച്ചു. നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്ന് 10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്. മഹാരാഷ്ട്രയിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അന്‍പത് രൂപയില്‍ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, ലോക്മാന്യതിലക് ടെര്‍മിനസ്, താനെ, കല്യാണ്‍, പന്‍വേല്‍ സ്‌റ്റേഷനുകള്‍ക്കാണ് ഇത് ബാധകം. സെന്‍ട്രല്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

2021 ഒക്‌ടോബര്‍ 07 മുതലാണ് കൊവിഡ് മഹാമാരിയുടെ സാഹചര്യങ്ങള്‍ക്കിടെ തിരക്ക് കുറയക്കാന്‍ ഉയര്‍ന്ന നിരക്കില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ വിതരണം ചെയ്തത്.

Top