റെയില്‍ വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇനി 50 രൂപയ്ക്ക്

പാലക്കാട്: റെയില്‍ വേ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില കുത്തനെ ഉയര്‍ത്തി. മുമ്പ് പത്തു രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 50 രൂപയാണി ഈടാക്കുന്നത്. മൂന്ന് മാസത്തേക്കാണ് ഈ വിലവര്‍ധനവ്‌ എന്ന് റെയില്‍ വേ അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന പ്ലാറ്റ്‌ഫോമില്‍ തിരക്കൊഴിവാക്കാനാണ് ഈ നടപടി എന്ന് റെയില്‍ വേ അറിയിച്ചു. പാലക്കാട് ഡിവിഷന്‍ റെയില്‍ വേ ആണ് ഉത്തരവിറക്കിയത്.നേരത്തെ മുംബൈയിലും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചിരുന്നു.

Top