ട്രെയിനിനകത്ത് യാത്രക്കാരനെ മര്‍ദിച്ച റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ട്രെയിനിനകത്ത് യാത്രക്കാരനെ മര്‍ദിച്ച റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബറൗനി- ലക്‌നൗ എക്‌സ്പ്രസിലാണ് പരിശോധനക്കിടെ ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ നീരജ് എന്ന യാത്രക്കാരന്റെ കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മര്‍ദനമേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് റെയില്‍വേ അധികൃതരുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. മൊബൈലില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹയാത്രക്കാരനെയും ടിടിഇ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Top