കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചില്‍; കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി

മംഗളൂരു: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി.

കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസാണ് റദ്ദാക്കിയിരിക്കുന്നത്. നേത്രാവതി എക്‌സ്പ്രസ് പാലക്കാട് വഴി തിരിച്ചു വിടുകയും ചെയ്തു.

റെയില്‍ പാളത്തിലെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കാനുള്ള നടപടികള്‍ നടക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top