റെയില്‍വേ തുരങ്കത്തിന് സമീപം അജ്ഞാത മൃതദേഹം ഛിന്നഭിന്നമായ നിലയില്‍

deadbody

കളനാട്: കളനാട് റെയില്‍വേ തുരങ്കത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണിതെന്നാണ് പൊലീസ് പറയുന്നത്. തവിട്ട് നിറത്തിലുള്ള പാന്റ്‌സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലാണ് മൃതദേഹം.

വ്യാഴാഴ്ച രാവിലെ 7.15 ഓടെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേല്‍പറമ്പ് എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top